Tuesday, September 9, 2008

ഓണം ചിന്തകള്‍
മുക്കുറ്റിയും കാശിത്തുമ്പയും വംശനാശം മുന്നില്‍ക്കണ്ടു കേഴുന്നു..........
നിറപുത്തരിയ്ക്കു വയ്ക്കാന്‍ കതിരിനു വേണ്ടി മലയാളി തമിഴ്‌ ലോറിയും കാത്തിരിക്കുന്നു........
ഒരു നെല്ലു മലയാളമണ്ണില്‍ വീണു ചെടിയാവാന്‍ കൊതിയ്ക്കുന്നു...........
മുക്കുറ്റിപ്പൂക്കള്‍ കസവു നെയ്ത ഒറ്റയടിപ്പാതകളും,കൊയ്ത്തു കഴിഞ്ഞ പാടത്തെ തലപ്പന്തു കളിയും
പട്ടം പറത്തലും ഒക്കെ പുതുതലമുറയ്ക്കന്യമായിരിക്കുന്നു.................
എന്നിട്ടും മലയാളി ഓണം ആഘോഷിക്കുകയാണു.........ഉളുപ്പില്ലാതെ...........
പ്ലാസ്റ്റിയ്ക്കു പൂക്കള്‍ കൊണ്ടു പൂക്കളമിട്ടും, അന്യസംസ്ഥാനങ്ങളില്‍ നിന്നു
വരുന്ന അരിയും പച്ചക്കറിയും കൊണ്ടു സദ്യയുണ്ടാക്കി മൃഷ്ടാന്നം കഴിച്ചു ടീവിയ്ക്കു
മുന്നിലിരുന്നും ആഘോഷിക്കുകയാണു മലയാളി...........................
കാര്‍ഷികകേരളത്തിന്റെ ഓണം ഓര്‍മ്മകളില്‍ മാത്രമായിരിക്കുന്നു.....................
ഓണം ഇന്നു ഗൃ ഹാതുരത്വം ഉണര്‍ത്തുന്ന കുറച്ചു ഓര്‍മകള്‍ മാത്രമാണു........................
കച്ചവട കേരളത്തിന്റെ ഈ പുതിയ ഓണത്തിനെ നമുക്കും വരവേല്‍ക്കാം...... ആഘോഷിക്കാം..........
ഓണാശംസകള്‍........ഓണാശംസകള്‍...........ഓണാശംസകള്‍.............

7 comments:

sv said...

ഓണാശംസകള്‍..

ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി വീണ്ടും ഒരു ഓണം കൂടി...

ബിന്ദു കെ പി said...

പഴയ സുവര്‍ണ്ണകാലം ഓര്‍മ്മകള്‍ മാത്രമായി അവശേഷിയ്ക്കുകയാണ്...
ഓണാശംസകള്‍

നിരക്ഷരൻ said...

ഓണാശംസകള്‍....

Nikhil Paul said...

ഓണാശംസകള്‍....ഓണാശംസകള്‍....ഓണാശംസകള്‍....

Dharan P Deepak said...

Wow! I love the way you write..This is interesting.. keep posting..

Senu Eapen Thomas, Poovathoor said...

ഓണം ഇന്ന് റ്റിവിക്കാരാണു കൂടുതല്‍ ആഘോഷിക്കുന്നതു.

ഞാനും ചില ഓര്‍മ്മകള്‍ ഇവിടെ കുറിച്ചിട്ടുണ്ട്‌. സമയം പോലെ നോക്കിക്കെ...
http://pazhamburanams.blogspot.com/2008/09/blog-post.html

സസ്നേഹം,
പഴമ്പുരാണംസ്‌.

Anonymous said...

nannayittundu