Tuesday, September 9, 2008

ഓണം ചിന്തകള്‍
മുക്കുറ്റിയും കാശിത്തുമ്പയും വംശനാശം മുന്നില്‍ക്കണ്ടു കേഴുന്നു..........
നിറപുത്തരിയ്ക്കു വയ്ക്കാന്‍ കതിരിനു വേണ്ടി മലയാളി തമിഴ്‌ ലോറിയും കാത്തിരിക്കുന്നു........
ഒരു നെല്ലു മലയാളമണ്ണില്‍ വീണു ചെടിയാവാന്‍ കൊതിയ്ക്കുന്നു...........
മുക്കുറ്റിപ്പൂക്കള്‍ കസവു നെയ്ത ഒറ്റയടിപ്പാതകളും,കൊയ്ത്തു കഴിഞ്ഞ പാടത്തെ തലപ്പന്തു കളിയും
പട്ടം പറത്തലും ഒക്കെ പുതുതലമുറയ്ക്കന്യമായിരിക്കുന്നു.................
എന്നിട്ടും മലയാളി ഓണം ആഘോഷിക്കുകയാണു.........ഉളുപ്പില്ലാതെ...........
പ്ലാസ്റ്റിയ്ക്കു പൂക്കള്‍ കൊണ്ടു പൂക്കളമിട്ടും, അന്യസംസ്ഥാനങ്ങളില്‍ നിന്നു
വരുന്ന അരിയും പച്ചക്കറിയും കൊണ്ടു സദ്യയുണ്ടാക്കി മൃഷ്ടാന്നം കഴിച്ചു ടീവിയ്ക്കു
മുന്നിലിരുന്നും ആഘോഷിക്കുകയാണു മലയാളി...........................
കാര്‍ഷികകേരളത്തിന്റെ ഓണം ഓര്‍മ്മകളില്‍ മാത്രമായിരിക്കുന്നു.....................
ഓണം ഇന്നു ഗൃ ഹാതുരത്വം ഉണര്‍ത്തുന്ന കുറച്ചു ഓര്‍മകള്‍ മാത്രമാണു........................
കച്ചവട കേരളത്തിന്റെ ഈ പുതിയ ഓണത്തിനെ നമുക്കും വരവേല്‍ക്കാം...... ആഘോഷിക്കാം..........
ഓണാശംസകള്‍........ഓണാശംസകള്‍...........ഓണാശംസകള്‍.............

Monday, September 8, 2008

ഓണം ചിന്തകള്‍
രാവിലെ പ്രഭാത സവാരി എന്നൊരു പരിപാടി ഇപ്പോള്‍ എനികെ ഉണ്ടേ..
മിക്കവാറും ഹൗസിംഗ് കോളനികളുടെ മുന്‍പില്‍ കൂടി ആന്നേ നടപ്പേ...
അത്തം തുടങ്ങിയ അന്ന് മുതല്‍ ഞാന്‍ എല്ലാ വീടുകളുടെയും മുന്‍പില്‍ എത്തി നോകരുണ്ടേ , അത്തപൂക്കളം കാണാന്‍.....പക്ഷെ ഒരെണം പോലും എനികെ കാണാന്‍ സാദിച്ചില്ല...
നഗര ജീവിത തിരകില്‍ ആര്‍കും സമയം ഇല്ലാത്തെ ആയിരിക്കും ഏന് സമാദാനിച്ചു....
എങ്കിലും നാട്ടില്‍ രാവിലെ എന്നിച്ചേ കുളിച്ചേ അത്തപൂകളം ഇടുന്ന ഓര്മ അറിയാതെ എന്നിലെകെ വന്നു...സ്കൂളില്‍ പഠികുംപോള്‍ പരിക്ഷ സമയത്ത് ആകും ഓണം എത്തുക . എങ്കിലും അത്തപൂക്കളം മുടകാറില്ല......
പുലികളിയും ,ഊഞ്ഞാല്‍ ആട്ടവും,ക്ലബ് ഓണഗോഷ പരിപാടികളും ഒകെ മനസിലേകെ വന്നു ...
.നാടിലെ മദുര സ്മരണകള്‍ വാതോരാതെ ഓഫീസില്‍ വണ്നെ പറയുകയും ചെയ്തു ...
അവസാനം സിറ്റി ലൈഫ് ഒരുതരം adjustment ആന്നേ എന്നെ ഞാന്‍ ഒരു conclusionum വച്ചു...
ഇ weekil നാട്ടില്‍ പോയി..........അവിടെയും വെറുതെ നടന്നു ........
വല്യ പ്രതീക്ഷ ആയിരുന്നു എനികെ...പക്ഷെ സെയിം അവസ്ഥ തന്നെ ആയിരുന്നു .....
cityekal വേഗത്തില്‍ നാട്ടില്‍ ആന്നേ ചേഞ്ച്‌...... ഒരിടത്ത് പോലും ഒരു ആരവും ഇല്ല ഓണത്തിന്റെ .......ഓണം ആഗോഷികാന്‍ എല്ലാവരും tv യുടെ മുന്‍പില്‍ തന്നെ...